പാട്യം: പാട്യം ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്‌പൻസറി, ഭാരതീയ ചികിത്സാ വകുപ്പ്, കണ്ണൂർ നാഷണൽ ആയുഷ് മിഷൻ, ഫീനിക്‌സ് ക്ലബ്ബ് ഓട്ടച്ചിമാക്കൂൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഓട്ടച്ചിമാക്കൂലിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീപ് കുമാർ നിർവ്വഹിച്ചു.
പ്രദേശവാസികൾക്കായി സംഘടിപ്പിച്ച ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു. വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും രോഗികൾക്ക് ആവശ്യമായ സൗജന്യ മരുന്നുകളും ക്യാമ്പിൽ ലഭ്യമാക്കി. ചടങ്ങിൽ പ്രാദേശിക ജനപ്രതിനിധികളും ക്ലബ്ബ് ഭാരവാഹികളും ജനങ്ങളും പങ്കെടുത്തു.
