Zygo-Ad

സഹകരണ പെൻഷൻ ബോർഡ് അടിയന്തരമായി രൂപീകരിക്കണം: പെൻഷനേഴ്സ് അസോസിയേഷൻ


കതിരൂർ: കേരളാ കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തലശ്ശേരി താലൂക്ക് കൗൺസിൽ യോഗം കതിരൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ.വി. അജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ഇ. ജനാർദ്ദനൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ എ. പവിത്രൻ സ്വാഗതം ആശംസിച്ചു. സി.വി. കുഞ്ഞികൃഷ്ണൻ, മണ്ണയാട് ബാലകൃഷ്ണൻ, കെ.വി. മോഹനൻ, ടി.പി. രാമകൃഷ്ണൻ, കെ. പ്രമീള, എ. വത്സൻ, കെ.കെ. രാഘവൻ എന്നിവർ പ്രസംഗിച്ചു. സി. സുരേശൻ, വി. മോഹനൻ എന്നിവരുടെ സാന്നിധ്യവും ചടങ്ങിലുണ്ടായിരുന്നു. സഹകരണ പെൻഷൻ ബോർഡ് അടിയന്തരമായി രൂപീകരിക്കണമെന്ന് യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ