Zygo-Ad

കൊട്ടിയൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളിയ അറവുമാലിന്യം തോട്ടിലേക്ക്; കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നു, പ്രദേശവാസികൾ രോഗഭീതിയിൽ

 


കൊട്ടിയൂർ: മലയോര മേഖലയായ കൊട്ടിയൂർ പാൽച്ചുരത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തള്ളിയ അറവു മാലിന്യങ്ങൾ സമീപത്തെ തോട്ടിലേക്ക് ഒലിച്ചിറങ്ങുന്നത് പ്രദേശവാസികൾക്ക് കടുത്ത ആരോഗ്യ ഭീഷണിയാകുന്നു.

സംഭരണ ടാങ്ക് പൊട്ടിയൊഴുകിയതോടെ പ്രദേശം മുഴുവൻ രൂക്ഷമായ ദുർഗന്ധം വമിക്കുകയാണ്. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ അറവു മാലിന്യങ്ങൾ കുടിവെള്ള സ്രോതസ്സുകളിലേക്കും പുഴയിലേക്കും കലരുകയാണ്. മഴക്കാലത്ത് ഇത്തരം മാലിന്യം കുടിവെള്ളത്തിൽ കലരുന്നത് മൂലം താഴ്വാരങ്ങളിലെയും തീരപ്രദേശങ്ങളിലെയും കുടുംബങ്ങൾക്ക് എലിപ്പനി, കോളറ, വയറിളക്കം തുടങ്ങിയ പകര്ച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയേറെയാണ്.

ദുർഗന്ധം സഹിക്കാനാവാതെ വന്നതോടെ പ്രദേശവാസികൾ കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ രോഗവ്യാപന സാധ്യത കൂടുതൽ ആയതിനാൽ മാലിന്യം ഉടൻ നീക്കം ചെയ്യണമെന്നും പ്രദേശം അണുനശീകരണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അധികൃതർ അടിയന്തരമായി ഇടപെട്ട് മാലിന്യം നീക്കം ചെയ്യുകയും ജലസ്രോതസ്സുകൾ പരിശോധിക്കുകയും വേണമെന്ന് ജനങ്ങൾ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ