മട്ടന്നൂർ: മട്ടന്നൂർ അയ്യല്ലൂർ റോഡിൽ പുലിയങ്ങോട് ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇല്ലം ഭാഗം സ്വദേശിക്കാണ് അപകടത്തിൽ പരിക്കേറ്റത്.
നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരങ്ങൾ. പരിക്കേറ്റയാളെ ഉടനടി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.