കൂത്തുപറമ്പ്: പഴയനിരത്ത് പി.പി.എൻ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സഖാവ് പി. കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു. 'സഖാവിന്റെ സ്മരണകൾ' എന്ന പേരിൽ നടത്തിയ അനുസ്മരണ സദസ്സ് സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പി.എം. മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.എം. മധുസൂദനൻ, മൂർക്കോത്ത് ബാലൻ എന്നിവർ സംസാരിച്ചു.
