കൂത്തുപറമ്പ്: സേവാഭാരതി പാട്യം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടന്നു. ചെറുവാഞ്ചേരി പൂവത്തൂർ പാലത്തിനടുത്തുള്ള നാമത്ത് മീത്തൽ രമണിക്കും കുടുംബത്തിനുമാണ് സേവാഭാരതി പുതിയ വീട് നിർമ്മിച്ച് നൽകിയത്.
രാജ്യസഭാ എം.പി. സി. സദാനന്ദൻ മാസ്റ്റർ ചടങ്ങിൽ സംബന്ധിച്ച് വീടിന്റെ താക്കോൽ കൈമാറ്റം നിർവഹിച്ചു. പ്രാദേശിക ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
