മട്ടന്നൂർ: മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ പന്നിക്കായി വെച്ച കെണിയിൽ പുലി കുരുങ്ങി. കെ.പി.ആർ നഗർ സ്വദേശി രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ കെണിയിലാണ് പുലി അകപ്പെട്ടത്.
വിവരമറിഞ്ഞ് ഫോറസ്റ്റ് അധികൃതരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയെ മയക്കുവെടി വെച്ച് കൂട്ടിനുള്ളിലാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു. കഴിഞ്ഞ ദിവസം ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ പുലിയിറങ്ങിയതിനെ തുടർന്നും വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു.
