കൂത്തുപറമ്പ്: കണ്ണവം ഹിദായ മീലാദ് ഫെസ്റ്റ് ഓഗസ്റ്റ് 21, 22 തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ അബ്ദുൾ റഷീദ് സഖാഫി മെരുവമ്പായി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനം പി.കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ഇബ്രാഹിം മാസ്റ്റർ കണ്ണവം, ഇബ്രാഹിം മാസ്റ്റർ കോളയാട്, ഉമർ ഹാജി, ടി.കെ. സലാം, അബ്ബാസ് ഹാജി എന്നിവർ പങ്കെടുത്തു.
