കൂത്തുപറമ്പ്: അനിരുദ്ധൻ എട്ടു വീട്ടിൽ രചിച്ച 'തതൻ' നോവലിന്റെ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു. കൂത്തുപറമ്പ് ടൗൺ സ്‌ക്വയറിൽ നടക്കുന്ന പുസ്‌തകമേളയുടെയും സാംസ്കാരികോത്സവത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ പി.കെ. പ്രവീൺ എം.എൽ.എ പ്രകാശന കർമ്മം നിർവ്വഹിച്ചു.
ചടങ്ങിൽ സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.
