Zygo-Ad

കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, കൂത്തുപറമ്പ് ബ്ലേക്ക് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിച്ചു.


കൂത്തുപറമ്പ്: കാർഷിക വികസന കർഷകക്ഷേമ വകുപ്പും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കിസാൻ ഗോഷ്ടി പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ മികച്ച കർഷകരെ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം കെ.പി. മോഹനൻ എം.എൽ.എ നിർവ്വഹിച്ചു.

കാർഷിക മേഖലയിലെ മികച്ച സേവനങ്ങളും സംഭാവനകളും മുൻനിർത്തിയാണ് കർഷകരെ ചടങ്ങിൽ ആദരിച്ചത്. മേഖലയിലെ കാർഷിക പുരോഗതിക്കും കർഷകരുടെ ക്ഷേമത്തിനുമായി വിവിധ പദ്ധതികൾ നടപ്പിലാക്കിവരുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.



വളരെ പുതിയ വളരെ പഴയ