Zygo-Ad

​പതിനേഴുകാരന് കാർ ഓടിക്കാൻ നൽകിയ യുവാവിനെതിരെ കേസെടുത്തു


​തലശേരി: പ്രായപൂർത്തിയാകാത്ത പതിനേഴുകാരന് കാർ ഓടിക്കാൻ നൽകിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. കൂത്തുപറമ്പ് മാനന്തേരി സ്വദേശി എം മുഹമ്മദ് ഷഹദിനെതിരെയാണ് (19) തലശേരി പോലീസ് കേസെടുത്തത്. തലശേരി എസ്ഐ വി വി ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിച്ചത്.

​ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ തലശേരി ഇന്ദിരാ പാർക്കിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. അപകടകരമായ രീതിയിൽ ഓടിച്ചുവന്ന കെഎൽ 13 എച്ച് 2563 നമ്പർ കാർ പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വാഹനം ഓടിക്കുന്നത് പ്രായപൂർത്തിയാകാത്ത ആളാണെന്ന് കണ്ടെത്തിയത്.

​ഗൾഫിലുള്ള വാഹന ഉടമയുടെ കാർ നോക്കിനടത്താനുള്ള ചുമതല മുഹമ്മദ് ഷഹദിനായിരുന്നു. ലൈസൻസ് ഇല്ലെന്ന് അറിഞ്ഞിട്ടും യുവാവ് മനഃപൂർവം കാർ പതിനേഴുകാരന് ഓടിക്കാൻ നൽകുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തത്.

വളരെ പുതിയ വളരെ പഴയ