Zygo-Ad

ആമ്പിലാട് സൗത്ത് വയോജന വിശ്രമകേന്ദ്രത്തിൽ കർക്കിടക കഞ്ഞി വിതരണ സമാപനവും അനുമോദനവും സംഘടിപ്പിച്ചു.


മങ്ങാട്ടിടം: മങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് വയോജന വിശ്രമകേന്ദ്രവും ഗ്രാമദീപം യോഗാ സ്റ്റഡി സെന്ററും സംയുക്തമായി സംഘടിപ്പിച്ച കർക്കിടക കഞ്ഞി വിതരണത്തിന്റെ സമാപനവും അനുമോദന ചടങ്ങും ആമ്പിലാട് സൗത്ത് വയോജന വിശ്രമകേന്ദ്രത്തിൽ വെച്ച് നടന്നു.

കഴിഞ്ഞ രണ്ടു വർഷങ്ങളായി (2025, 2026) വയോജന കേന്ദ്രത്തിൽ മുടങ്ങാതെ കർക്കിടക കഞ്ഞി വിതരണം വിജയകരമായി നടത്തി വരികയാണ്. രണ്ടു വർഷങ്ങളിലും കഞ്ഞി തയ്യാറാക്കുന്നതിനും വിതരണത്തിനും മുന്നിൽ നിന്ന് പ്രവർത്തിച്ച ബേബി ചന്ദ്രൻ, കണ്ടിയൻ രാഘവൻ, വിമല, തങ്കമണി, പ്രസന്ന, ശ്രീമതി, സരോജിനി, രാമൻ, വാസു, ഉഷ, രാധ, സജിന എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

ഗ്രാമദീപം യോഗാ സ്റ്റഡി സെന്റർ പ്രസിഡന്റ് എം. സുജേഷ്, സെക്രട്ടറി സ്വപ്ന, വൈസ് പ്രസിഡന്റ് രമേശൻ, ജോയിന്റ് സെക്രട്ടറി സി. രാജീവൻ, വി. വനജ, ശൈലജ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.



വളരെ പുതിയ വളരെ പഴയ