Zygo-Ad

പേരാവൂരിൽ മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ

 


ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാവൂർ റെയിഞ്ച് ഇൻസ്പെക്ടർ സന്തോഷ് കെ.ജെയും സംഘവും നടത്തിയ പരിശോധനയിൽ മെത്താംഫിറ്റമിനുമായി ഒരാൾ പിടിയിലായി. മുടവൻങ്ങോട്, 24-ാം മൈൽ ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിലാണ് 860 മില്ലിഗ്രാം രാസലഹരിയുമായി പയ്യന്നൂർ പുതുപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റിയാസ് അറസ്റ്റിലായത്.

​ഇയാൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പത്മരാജൻ പി, ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർ ബാലകൃഷ്ണൻ എം.കെ, ഡ്രൈവർ അൻവർഷ എന്നിവരും ലഹരിവേട്ട നടത്തിയ സംഘത്തിലുണ്ടായിരുന്നു.

​ 

വളരെ പുതിയ വളരെ പഴയ