കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷ പരിപാടികൾ ഡോ. വി. ശിവദാസൻ എം.പി. ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ വി. ഷിജിത്ത് അധ്യക്ഷത വഹിച്ചു. നാടിന്റെ കാർഷിക പുരോഗതിക്കായി മികച്ച സംഭാവനകൾ നൽകിയ കർഷകരെ ചടങ്ങിൽ ആദരിച്ചു. ജനപ്രതിനിധികളും കൃഷിഭവൻ ഉദ്യോഗസ്ഥരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.
