Zygo-Ad

മാലൂരിൽ കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് കൂട്ടിനുള്ളിലാക്കി; വയനാട്ടിലേക്ക് മാറ്റും


മട്ടന്നൂർ: മാലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പന്നി കെണിയിൽ കുടുങ്ങിയ പുലിയെ വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി സുരക്ഷിതമായി കൂട്ടിലേക്ക് മാറ്റി. വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തറുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

ആദ്യ വെടിയിൽ പുലി പൂർണ്ണമായി മയങ്ങാതിരുന്നതിനെ തുടർന്ന് ബൂസ്റ്റർ ഡോസ് കൂടി നൽകിയാണ് പുലിയെ നിയന്ത്രണവിധേയമാക്കിയത്. തുടർന്ന് പൂർണ്ണമായും മയങ്ങിയ പുലിയെ കൂട്ടിനുള്ളിലേക്ക് മാറ്റുകയായിരുന്നു. പിടികൂടിയ പുലിയെ കൂടുതൽ പരിചരണത്തിനും പരിശോധനകൾക്കുമായി വയനാട്ടിലെ വനംവകുപ്പ് കേന്ദ്രത്തിലേക്ക് മാറ്റും.



വളരെ പുതിയ വളരെ പഴയ