കൂത്തുപറമ്പ്: കൂത്തുപറമ്പ് വിശ്വകർമ സർവീസ് സൊസൈറ്റി (VSS) ശാഖയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ 45 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ഉൾപ്പെടുന്നതാണ് കിറ്റുകൾ.
ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം വി.എസ്.എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.വി. ശ്രീധരൻ നിർവ്വഹിച്ചു. ചടങ്ങിൽ താലൂക്ക് ട്രഷറർ എൻ.പി. പ്രകാശൻ, ശാഖാ പ്രസിഡന്റ് ബാബു കാടാച്ചിറ, ശാഖാ സെക്രട്ടറി പി. സംഗീത് എന്നിവർ നേതൃത്വം നൽകി.
