കൂത്തുപറമ്പ് നഗരസഭയിൽ ലൈഫ് മിഷൻ 2020 മുഖേന ഓൺലൈനായി ലഭിച്ച പുതിയ അപേക്ഷകളുടെ പരിശോധനകൾ പൂർത്തീകരിച്ച് കരട് ഗുണഭോക്തൃ പട്ടിക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. ഫീൽഡ് തല പരിശോധനയും പുനഃപരിശോധനയും പൂർത്തിയാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. www. life2020. kerala. gov. in എന്ന വെബ് സൈറ്റ് വഴിയും പട്ടിക പരിശോധിക്കാം. പട്ടികയിൽ ആക്ഷേപമുള്ളവർക്ക് എട്ടിന് മുൻപ് കളക്ടർ മുൻപാകെ ഓൺലൈനായി പരാതി സമർപ്പിക്കാമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.