Zygo-Ad

കൂത്തുപറമ്പിൽ നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു; ഭർത്താവിന് പരിക്ക്


 കണ്ടംകുന്ന് :കൂത്തുപറമ്പിനടുത്ത കണ്ടംകുന്നിൽ നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് ഹൗസിൽ സി. പ്രേമി (56) ആണ് മരിച്ചത്. അപകടത്തിൽ പ്രേമിയുടെ ഭർത്താവ് അച്യുതന് പരിക്കേറ്റു. ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 വീടിന് മുന്നിലെ റോഡരികിൽ നിൽക്കുകയായിരുന്നു ഇരുവരും. ഈ സമയത്ത് നിയന്ത്രണം വിട്ടു വന്ന കാർ ഇവർക്ക് മേലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രേമിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ