കൂത്തുപറമ്പ്: മെരുവമ്പായി പാലത്തിന് സമീപം വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. മരണപ്പെട്ട ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് ഉച്ചയോടെയാണ് മെരുവമ്പായി പാലത്തിന് സമീപമുള്ള പ്രദേശത്ത് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മൃതദേഹം തിരിച്ചറിയുന്നതിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
