Zygo-Ad

തിരുവഞ്ചേരിക്കാവിൽ നിന്ന് 150 തേങ്ങ മോഷ്ടിച്ചു; ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറക്കാൻ ശ്രമം


പഴയനിരത്ത് തിരുവഞ്ചേരിക്കാവിൽ മോഷണം. ക്ഷേത്രത്തിൽ നിന്നും 150 ഓളം തേങ്ങകൾ മോഷ്ടിക്കുകയും ഭണ്ഡാരം കുത്തിത്തുറക്കാൻ ശ്രമം നടക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്ഷേത്രത്തിന്റെ സുരക്ഷാ സംവിധാനങ്ങളും ചുറ്റുവട്ടങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും അധികൃതർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ