Zygo-Ad

കൂത്തുപറമ്പിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി


 കൂത്തുപറമ്പിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിൽ നിന്നും കണ്ടെത്തി. കൂത്തുപറമ്പ് സ്വദേശിനിയായ റിംസ മെഹ്റിനെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു കുട്ടി.

കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകുകയും സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയിലൂടെ വിവരം പ്രചരിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് കുട്ടി അഞ്ചരക്കണ്ടിയിലെ ബന്ധുവിന്റെ വീട്ടിലുണ്ടെന്ന വിവരം പുറത്തുവന്നത്. കുട്ടിയെ കണ്ടെത്തിയ ആശ്വാസത്തിലാണ് കുടുംബവും നാട്ടുകാരും.



വളരെ പുതിയ വളരെ പഴയ