കൂത്തുപറമ്പ്: കേരള ആധാരം എഴുത്ത് അസോസിയേഷൻ കൂത്തുപറമ്പ് യൂണിറ്റ് സമ്മേളനം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കൂത്തുപറമ്പ് പ്രസ് ഫോറം ഹാളിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പി. കെ. പ്രവീൺ നിർവ്വഹിച്ചു.
ആധാരം എഴുത്ത് മേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന വിവിധ പ്രതിസന്ധികളും, രജിസ്ട്രേഷൻ രംഗത്തെ ആധുനികവൽക്കരണവും സാങ്കേതിക മാറ്റങ്ങളും സമ്മേളനം ചർച്ച ചെയ്തു. അസോസിയേഷൻ യൂണിറ്റ് ഭാരവാഹികളും മേഖലയിലെ നിരവധിയാളുകളും പരിപാടിയിൽ പങ്കെടുത്തു.
