Zygo-Ad

വിവാഹവാഗ്ദാനം നൽകി തട്ടിപ്പ്: കൂത്തുപറമ്പ് സ്വദേശി എറണാകുളത്ത് അറസ്റ്റിൽ


 കൂത്തുപറമ്പ്: വിവാഹവാഗ്ദാനം നൽകി സ്ത്രീകളെ പീഡിപ്പിച്ച ശേഷം പണവും സ്വർണ്ണവും കവരുന്ന കേസിൽ കൂത്തുപറമ്പ് സ്വദേശിയായ നാദിർഷാ അബ്ദുള്ള (58) യെ പോലീസ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ കരമന പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തിലെ വിവിധ ജില്ലകളിൽ സമാനമായ തട്ടിപ്പുകൾ ഇയാൾ നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ബി. കൃഷ്ണ, ഡി.സി.പി ദീപക് ധങ്കർ, ഫോർട്ട് എ.സി പ്രദീപ് കെ. എന്നിവരുടെ നിർദ്ദേശപ്രകാരം നേമം സർക്കിൾ ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, സബ് ഇൻസ്പെക്ടർ നിസ്സാമുദ്ദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, ബിനൂപ്, ബിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.



വളരെ പുതിയ വളരെ പഴയ