എസ്എസ്എൽസി പരീക്ഷ എഴുതാനെത്തുന്ന വിദ്യാർഥികളെ ചേർത്തുപിടിച്ച് പ്രോത്സാഹനം നൽകി കതിരൂരിലെ ജനപ്രതിനിധികൾ. കതിരൂർ പഞ്ചായത്ത് പരിധിയിലെ കതിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ചുണ്ടങ്ങാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറിയിലും രാവിലെ കൃത്യം എട്ടോടെ അവരെത്തി. പരീക്ഷാ കേന്ദ്രത്തിലേക്ക് ഭയത്തോടെ എത്തുന്ന വിദ്യാർഥികളെ സ്കൂൾ പ്രധാന കവാടത്തിന് അരികിലെത്തി സ്വീകരിച്ചു. പേടിക്കേണ്ട, ഞങ്ങളുണ്ടൊപ്പം എന്ന് ആത്മവിശ്വാസം പകർന്ന് നൽകി ചിരിച്ചു കൊണ്ട് വിദ്യാർത്ഥികളുടെ ക്ലാസ്സിലേക്കയച്ചു.
കതിരൂർ hsസ്കൂളിൽ പ്രസിഡന്റ് പി പി സനിലിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രമേശ് കണ്ടോത്ത്, ഷീജ കാരായി, പഞ്ചായത്തംഗങ്ങളായ എൻ സു ധീഷ്, എം നളിനി, കെ രജിത, എ വേണു എന്നിവരും ചുണ്ടങ്ങാ പ്പൊയിലിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി റംല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി രാജ്, പഞ്ചായത്ത് അംഗങ്ങളായ ഇ ജസിത, ടി ധനലക്ഷ്മി എന്നിവരുമാണ് വിദ്യാർഥികളെ സ്വീകരിച്ചത്.