കൂത്തുപറമ്പ്: കൂത്തുപറമ്പ് യങ് മെൻസ് ക്രിക്കറ്റ് ക്ലബ്, ജെ.സി .ഐ. കൂത്തുപറമ്പ് എന്നിവയുടെ നേതൃത്വത്തിൽ എം.എൻ.വേലാ യുധൻ നായർ, പി.പി.രാജേഷ് കുമാർ മെമ്മോറിയൽ ജില്ലാതല ട്വന്റി-ട്വന്റി ക്രിക്കറ്റ് ടൂർണമെന്റ്റ് നടത്തും. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ശനിയാഴ്ച രാവിലെ 8.30-ന് കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വി.പി.അനസ് മ ഖ്യാതിഥിയാകും. ആൺകുട്ടികളുടെ വിഭാഗത്തിൽ അണ്ടർ 14-നും അണ്ടർ 17-നും പെൺകുട്ടികളുടെ വിഭാഗത്തിൽ അണ്ടർ 19-നുമായി ഒരു മാസത്തോളം നിണ്ടുനിൽക്കുന്ന 20-ഓളം മത്സരങ്ങൾ നടക്കും.
പത്രസമ്മേളനത്തിൽ വൈ.എം.സി.സി. സെക്രട്ടറി പി.ദീപക് കുമാർ, ജെ.സി.ഐ. പ്രസിഡൻ്റ് ടി.പ്രജേഷ്, എം.കെ.സജേഷ് കുമാർ, എൻ.പി.പ്രകാശൻ, രാജീവൻ മാറോളി, സൂരജ് ധർമാലയം, വി.പി. വിജിത്ത് എന്നിവർ പങ്കെടുത്തു.
#tag:
Kuthuparamba