ഇരിട്ടി: ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഇരിട്ടി നഗരസഭയുടെ മികവുത്സവം നഗര സഭാ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ ചാവശ്ശേരി പറമ്പ് ആദിവാസി സെറ്റിൽമെന്റ് കോളനിയിൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.അനിത, ജില്ലാ അസിസ്റ്റന്റ് കോ.ഓഡിനേറ്റർ ടി.വി. ശ്രീജൻ, എ.കെ. എസ്. ഇരിട്ടി ഏറിയാ കമ്മിറ്റി അംഗം എൻ.പി. മോഹനൻ, നോഡൽ പ്രേരക് പി.ഷൈമ, പ്രേരക് മാരായ രുഗ്മിണി, പി.കെ. വിനോദിനി എന്നിവർ പങ്കെടുത്തു. നൂറു വയസിനോടടുത്ത സീതമ്മക്ക് വൈസ് ചെയർമാൻ പി.പി. ഉസ്മാൻ സ്നേഹോപഹാരം സമ്മാനിച്ചു.