ഇരിട്ടി: സമൂഹത്തിന്റെ സർ തോന്മുഖമായ പുരോഗതിക്ക് മുന്നിൽ നിന്ന് പ്രവർത്തിച്ച പണ്ഡിത സഭയാണ് സമസ്തയെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഖലീലുൽ ബുഖാരി.ഈ മാസം അവസാനംകാസർഗോഡ് നടക്കുന്നസമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഇരിട്ടി സോൺ പ്രചാരണ കൺവെൻഷനും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രവർത്തന ഫണ്ട് സ്വികരിക്കലും ഉളിയിൽ സുന്നി മജ്ലിസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മേഖല പ്രസിഡന്റ് യൂസഫ് ദാരിമി അധ്യക്ഷനായി. ഹാമിദ് മാസ്റ്റർ ചൊവ്വ, ജില്ലാ സെക്രട്ടറി ഹനീഫ് പാനൂർ , അബ്ദുള്ളക്കുട്ടി ബാഖവി, ഉമ്മർ ഹാജി, അലി മൊഗ്രാൽ, സി.കെ.എം.അഷ്റഫ് മൗലവി, യൂസഫ് ദാരിമി, അഷ്‌റഫ് സഖാഫി കാടാച്ചിറ, മായിൻ മുസ്ല്യാർ,ഷാഫി ലത്തീഫി, സോൺ സെക്രട്ടറി അബൂബക്കർ മുസ്ല്യാർഏളന്നൂർ, ഇബ്രാഹിം മാസ്റ്റർ പുഴക്കര , അഡ്വ. മിദ് ലാജ് സഖാഫി എന്നിവർ സംസാരിച്ചു.