ഇരിട്ടി: ആശാസ്ത്രീയമായ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരം ഉപേക്ഷിക്കുക, ഡ്രൈവിംഗ് പരിശീലന മേഖല വൻകിട കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകുവാനുള്ള തീരുമാനം പുനപരിശോധിക്കുക, 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഫിറ്റ്‌നസ് പുതുക്കി ഡ്രൈവിംഗ് പരിശീലനത്തിന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മലയോര മേഖലയിലെ ഡ്രൈവിംങ്ങ് സ്‌കൂൾ സ്ഥാപന ഉടമകളും തൊഴിലാളികളും ഇരിട്ടി ആർ ടി ഓഫീസിലേക്ക് മാർച്ച് നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.പി. പൈലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഇ.കെ. സോണി മേഖല ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധി വിശദീകരിച്ചു. എ കെ എം ഡി എസ് ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് രശാന്ത്, മുജീബ്, ബേബി എന്നിവർ സംസാരിച്ചു.