ഇരിട്ടി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇരിട്ടിയിൽ ആധാരം എഴുത്തുകാർ പണിമുടക്കും ധർണ്ണയും നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം. പി. മനോഹരൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി. പി. കേരള, ബി. ദിവാകരൻ, എ. ലക്ഷ്മി, പി. എസ്. സുരേഷ് കുമാർ, കെ. എൻ. രത്നാകരൻ, വി. പ്രഭാകരൻ, എൻ. വി. മുകുന്ദൻ, കെ. ഇന്ദിര, വി. കെ. ഉഷ, പി. എൻ. ശോഭന എന്നിവർ സംസാരിച്ചു.