Zygo-Ad

അശാസ്ത്രീയമായ മാലിന്യ സംസ്കരണം ; സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

ചക്കരക്കൽ : വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടതിനും കത്തിച്ചതിനും ചക്കരക്കൽ ടൗണിലുള്ള രണ്ട് വ്യാപാരസ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ ചക്കരക്കൽ അഞ്ചരക്കണ്ടി റോഡിലെ ഓട്ടോമാക് ഓട്ടോമൊബൈൽ വർക്ക് ഷോപ്പിൽ നിന്നുള്ള മാലിന്യങ്ങൾ ഉൾപ്പെടെ വർക്ക്ഷോപ്പിൽ സമീപം തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ട് കത്തിച്ചതിന് 5000 രൂപ പിഴ ചുമത്തി. ന്യൂ മഹൽ ടൈൽസ് എന്ന സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ ഗോഡൗണിന് സമീപം പൊതുജനാരോഗ്യത്തിന് ഭീഷണിയായ രീതിയിൽ കൂട്ടിയിട്ടതിന് 5000 രൂപയും പിഴ ചുമത്തി. സ്ഥാപനങ്ങൾക്കെതിരെ തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ സ്ക്വാഡ് ചെമ്പിലോട് ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി.

ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ അജയകുമാർ, ഷെരികുൽ അൻസാർ, ചെമ്പിലോട് പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ബിന്ദു.എം, ഹെൽത്ത് ഇൻസ്പെക്ടർ പ്രസീത എന്നിവർ പരിശോധനയിൽ പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ