കതിരൂർ: നബി ദിനാഘോഷത്തിന്റെ ഭാഗമായി മഹല്ല് ജമാഅത്തിന്റെ കീഴിൽ റഹ് മാനിയ്യാ മദ്രസാങ്കണത്തിൽ മഹല്ലിലെയും പരിസരപ്രദേശങ്ങളിലെയും വീടുകളിലേക്കുള്ള ഭക്ഷണ വിതരണം മഹല്ല് ഖതീബ് അബ്ദുൽ അസീസ് ദാരിമിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. മഹല്ല് ട്രഷറർ അബ്ദുൽ റഹ്മാൻ ഹാജിക്ക് ആദ്യ പൊതി നൽകി കൊണ്ട് മഹല്ല് ഖതീബ് അസീസ് ദാരിമി ഉൽഘാടനം ചെയ്തു.
ഇതിനായി നാൽപത്തിമൂന്ന് ചെമ്പുകളിലായി ആയിരത്തി അഞ്ഞൂറ് കിലോ അരിയും അതിന് കണക്കായ ബീഫ് കറിയുമാണ് തയ്യാറാക്കിയത്.
ഈ പ്രാവശ്യം കമ്മിററി ഭക്ഷണം അലൂമിനിയം കവറുകളിൽ പേക്ക് ചെയ്താണ് വിതരണം ചെയ്തത്.