കൂത്തുപറമ്പ്: കുത്തുപറമ്പ് സബ് ജയിൽ കോമ്പൗണ്ടിനുള്ളിലേക്ക് ബീഡി കെട്ടുകൾ എറിഞ്ഞു കൊടുത്ത സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സംഭവം.
ജയിൽ കെട്ടിടത്തിനോട് ചേർന്ന മുൻ സീഫ് കോടതി വളപ്പിലേക്ക് ഒരു സ്വിഫ്റ്റ് കാർ എത്തുകയും ഒരാൾ എന്തൊക്കെയോ വസ്‌തുക്കൾ ജയിൽ കോമ്പൗണ്ടിനുള്ളി ലേക്ക് എറിഞ്ഞു കൊടുക്കുന്നത് മുൻസീ ഫ് കോടതിയിലുണ്ടായിരുന്ന അഭിഭാഷകരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഉടൻ കാർ ഓടിച്ചു പോവുകയായിരുന്നു.
സംഭവത്തിൽ ജയിൽ സുപ്രണ്ടിൻ്റെ പരാതിയിൽ പോലീസ് നടത്തിയ പരിശോധന യിൽ ബീഡി കെട്ടുകളാണ് എറിഞ്ഞു കൊടുത്തതാണെന്നാണ് പ്രാഥമിക അന്വേഷ ണത്തിൽ മനസിലായത്. ഇവ ജയിലിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി പരിശോധിക്കും. സ്വിഫ്റ്റ് കാറിൻ്റെ നമ്പർ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു.