കണ്ണൂർ: ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ജനറൽ സെക്രട്ടറി സത്യൻ നരവൂർ കോൺഗ്രസ്സിന് പുറത്ത്. കൂത്തുപറമ്പിൽ പാർട്ടി നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ മോശമായി ബാധിക്കുന്ന രീതിയിൽ നിരന്തരമായി പ്രവർത്തിക്കുന്നുവെന്നും ഇത് അവസാനിപ്പിക്കണമെന്ന് കാണിച്ചുകൊണ്ട് ഡി.സി.സി നിരവധി തവണ താക്കീത് നൽകിയിട്ടുണ്ടെന്നും, എന്നാൽ ഡി.സി.സിയുടെ നിർദ്ദേശത്തെ തുടർച്ചയായി അവഗണിച്ചുകൊണ്ട് വീണ്ടും ഇത് ആവർത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി അച്ചടക്ക നടപടി ശുപാർശ ചെയ്തു കൊണ്ട് ഡി.സി.സി പ്രസിഡന്റ്റ് കെ.പി.സി.സിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഡി.സി.സി പ്രസിഡൻ്റിൻ്റെ റിപ്പോർട്ട് അംഗീകരിച്ചിട്ടുണ്ട്.
ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും കെ.പി.സി.സി പ്രസിഡന്റ്റ് കെ.സുധാകരൻ എം.പി സത്യൻ നരവൂരിനെ സസ്പെൻ്റ് ചെയ്തതായി അറിയിച്ചത്.