കൂത്തുപറമ്പ്:കോൺഗ്രസിൽ നിന്നും പുറത്താക്കിയ നടപടി മൃതശരീരത്തിന് നേരെ വെടി വെച്ച് കൊന്നു എന്ന് പറയും പോലെ അപഹാസ്യമാണെന്ന് സത്യൻ നരവൂർ വിശദമായ പ്രസ്താവനയിൽ പറയുന്നു.തൊക്കിലങ്ങാടി സ്ക്കൂളുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ പാർട്ടി നേതൃത്വത്തിനെതിരായിരുന്നു.കെ.സുധാകരൻ കെ.പി സി സി പ്രസിഡൻ്റ് ആയതിന് ശേഷം താൻ പാർട്ടിയിൽ സജീവമല്ലായിരുന്നു. കൂത്തുപറമ്പിൽ പാർട്ടിയെ ശോഷിപ്പിച്ചത് നിലവിലെ നേതൃത്വത്തിൻ്റെ പിടിപ്പ് കേടാണ്.
ഇത് നേതൃത്വം പരിശോധിക്കു കയും തിരുത്തുകയും വേണം. അഴിമതിക്കാരെന്ന് കോടതി കണ്ടെത്തിയവർക്കതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് പകരം, അഴിമതി തെളിയി ക്കാൻ നിയമ പോരാട്ടം നടത്തിയവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഏത് നീതി ബോധത്തിൻ്റെ അടിസ്ഥാനത്തിലാണ്. ഇതാണോ പാർട്ടി നയം എന്ന് നേതൃത്വം വ്യക്തമാക്കണം. നേതാക്കൾ പറയുന്നതെന്തും അനുസരിക്കാൻ വിധിക്കപ്പെ ട്ടവരാണ് പ്രവർത്തകർ എന്നത് തിരുത്തണം. ആരോഗ്യമുള്ള പാർട്ടി എന്ന് പറയുന്നത് സ്വയം വിമർശനവും ഉൾപാർട്ടി ചർച്ചയും നടത്തി തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമ്പോഴാണ് പാർട്ടിക്ക് യഥാർത്ഥ ആരോഗ്യം ഉണ്ടാവുന്നത്. പാർട്ടിയിൽ ഉൾപാർട്ടി ചർച്ചയും സ്വയം വിമർശനവും നടത്താൻ നേതൃത്വം തെയ്യാറായാൽ ഇതു പോലുള്ള പ്രശ്ന്‌നങ്ങൾ പരിഹരിക്കപ്പെടും. പാർട്ടിയിലെ നേതാക്കന്മാർ ജന്മിമാരും, പ്രവർത്തകന്മാർ നേതാക്കാൾ പറയുന്ന തെന്തും അനുസരിക്കാനുള്ള കുടിയാന്മാരാണ് എന്ന നിലയിലുള്ള സമ്പ്രദായത്തിന് മാറ്റം വരണം. കോൺഗ്രസ്സ് പ്രത്യയശാസ്ത്ര വിശ്വാസത്തിൽ തുടരാനും അനുഭാവം പുലർത്താനും നേതൃത്വത്തിൻ്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല എന്ന് വിശ്വസിക്കുന്ന ഒരു സാധാരണ കോൺഗ്രസ്സ് പ്രവർത്തകാനാണ് താൻ. മേൽ പറഞ്ഞ വസ്‌തുതകൾ പരിശോധിച്ചുകൊണ്ട് പാർട്ടി നേതൃത്വത്തിന് സംഭവിച്ച തെറ്റി തിരുത്തണം. കോൺഗ്രസ്സ് ഭരണഘടനയ്ക്ക് വിരുദ്ധമായി സ്വീകരിച്ച തന്റെ സസ്പെൻഷൻ നടപടി പിൻവലിക്കണമെന്ന് പ്രസ്താവനയിൽ അഭ്യർത്ഥിക്കുന്നു