Zygo-Ad

2026-27 സംസ്ഥാന ബജറ്റിൽ കൂത്തുപറമ്പ് മണ്ഡലത്തിലെ 20 വികസന പദ്ധതികൾ; പാനൂർ, കൂത്തുപറമ്പ് റോഡ് നവീകരണത്തിനും തെരുവ് വിളക്കുകൾ സമ്പൂർണമാക്കാനും മുൻഗണന


പാനൂർ: 2026-27 സംസ്ഥാന ബജറ്റിൽ കൂത്തുപറമ്പ് മണ്ഡലത്തിലെ 20 വികസന പദ്ധതികൾ ഉൾപ്പെട്ടു. 

ചെറ്റക്കണ്ടി - തെക്കുംമുറി - വിളക്കോട്ടൂര്‍ റോഡ്‌ നവീകരണം- രണ്ട് കോടി രൂപ, മൊകേരി കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം രണ്ടാം ഘട്ടം- ഒരു കോടി, പള്ളിക്കുനി - കക്ക്യപ്രത്ത് - പടന്നക്കര റോഡ്‌ നവീകരണം- രണ്ട് കോടി, കൂത്തുപറമ്പ് നഗരസഭയെ പാട്യം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പത്തലായി കുഞ്ഞിക്കണ്ണന്‍ റോഡ്‌ നവീകരണം- രണ്ട് കോടി, നാമത്ത് പള്ളി - അക്കാനിശ്ശേരി - മാക്കൂല്‍പീടിക റോഡ്‌ -ഒരു കോടി, കൂത്തുപറമ്പ് മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ തെരുവ് വിളക്ക് സ്ഥാപിക്കല്‍ - സ്ട്രീറ്റ് ലൈറ്റ് മെയിന്‍ ലൈന്‍ വലിക്കല്‍- രണ്ട് കോടി എന്നീ പ്രവൃത്തികൾക്കാണ്. 

മുൻഗണന ലഭിച്ചത്.

കൂത്തുപറമ്പ് അത്യാധുനിക ബസ് ടെര്‍മിനല്‍ നിര്‍മ്മാണം -100 കോടി, കൂത്തുപറമ്പ് മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും കളിക്കളം-100 കോടി, നിര്‍ദ്ദിഷ്ട പാനൂര്‍ താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണം - അധികതുക-20 കോടി, പെരിങ്ങത്തൂര്‍ - ഉണ്ണിയംകടവ് - കിടഞ്ഞി - തുരുത്തിമുക്ക് റോഡ്‌-10 കോടി, പാട്യം പഞ്ചായത്തില്‍ സ്പോര്‍ട്സ് അക്കാദമി രണ്ടാം ഘട്ടം-5 കോടി, നരിക്കോട്മല - വാഴമല ടൂറിസം പദ്ധതി-20 കോടി, കൂത്തുപറമ്പ് മണ്ഡലത്തിലെ കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് ആസ്ഥാന മന്ദിരങ്ങള്‍ നിര്‍മ്മാണം-5 കോടി, കൂത്തുപറമ്പ് മണ്ഡലത്തിലെ ജലസ്രോതസുകളുടെ സംരക്ഷണവും നവീകരണവും-10 കോടി, പെരിങ്ങത്തൂര്‍ - നാലുതെങ്ങ് - പുളിയനമ്പ്രം - കിടഞ്ഞി തീരദേശ റോഡ്‌-10 കോടി, ചെറുവാഞ്ചേരി പാട്യം ഗോപാലന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് പുതിയ ബ്ലോക്ക് നിര്‍മ്മാണം-15 കോടി, കോട്ടയം മലബാര്‍ ഗവണ്മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ നിലവിലുള്ള കെട്ടിടത്തിന് അടിസ്ഥാന സൗകര്യം ഒരുക്കലും, പുതിയ ബ്ലോക്ക് നിര്‍മ്മാണവും-15 കോടി, കൂത്തുപറമ്പ് ഗവണ്മെന്‍റ് ഹയര്‍ സെക്കൻഡറി സ്കൂള്‍ കെട്ടിട നിര്‍മ്മാണം രണ്ടാം ഘട്ടം-15 കോടി, കൂത്തുപറമ്പ് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ (IHRD) വ്യവസായ പാര്‍ക്ക് സ്ഥാപിക്കലും സ്റ്റേഡിയം നിര്‍മ്മാണവും-10 കോടി, കൂത്തുപറമ്പ് മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഇ-സ്പോര്‍ട്സ് സംവിധാനം ഒരുക്കല്‍-10 കോടി എന്നീ പദ്ധതികളും ബജറ്റിൽ ഇടം നേടിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ