കൂത്തുപറമ്പ് :ഓണത്തോടനുബന്ധിച്ച് അഞ്ചു മുതൽ കൂത്തുപറമ്പ് ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് നഗരസഭാ ചെയർമാൻ വി സുജാത അറിയിച്ചു. ഓണവുമായി ബന്ധപ്പെട്ട് ടൗണിലെ തിരക്ക് കുറക്കുന്നതിൻ്റെ ഭാഗമായി പൂക്കച്ചവടം, തെരുവ് കച്ചവടം എന്നിവ സ്റ്റേഡിയം പരിസരത്തേക്ക് മാറ്റുന്നതിനും തീരുമാനമായി. ഒമ്പതു മുതൽ സ്റ്റേഡിയത്തിന്റെ തെക്ക് ഭാഗത്ത് പ്രത്യേക പന്തൽ ഒരുക്കി പൂകച്ചവടത്തി നും, തെരുവ്കച്ചവടത്തിനും സൗകര്യം ഒരുക്കും.
ബസ്സ്റ്റാൻഡ് പരിസരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ട്രാഫിക് തടസ്സങ്ങൾ ഉണ്ടാകുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. വാഹനങ്ങളിൽ കച്ചവടം നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. കൂടുതൽ സ്ഥലങ്ങ ളിൽ പേ പാർക്കിങ് ഒരുക്കും.
പ്രധാന റോഡിൽ ചരക്കുവാഹനങ്ങൾ സ്കൂൾ സമയത്തിന് മുമ്പും വൈകിട്ട് സ്കൂൾ വിടുന്നതിന് മുമ്പും ചരക്ക് ഇറക്കണം. പെർമിറ്റി ല്ലാത്ത ഓട്ടോകൾ ടൗണിൽ പാർക്ക് ചെയ്യുന്നതിനും നിയന്ത്ര ണം ഏർപ്പെടുത്തി. നഗരസഭാ വൈസ് ചെയർമാൻ വി രാമകൃ ഷ്ണൻ, കെ ആർ അജി, അജിത, എം ബി ശ്രീജ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.