Zygo-Ad

പാട്യം ഗ്രാമപഞ്ചായത്തിന്ടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ജീവനക്കാർക്ക് യോഗ പരിശീലനം നൽകി


2024ഒക്ടോബർ 10  ലോക മാനസിക ആരോഗ്യ ദിനം ' തൊഴിലിടങ്ങളിലെ മാനസികാരോഗ്യം എന്ന ഈ വർഷത്തെ  സന്ദേശം നൽകുന്നതിനോടനുബന്ധിച്ച്  പാട്യം ഗ്രാമപഞ്ചായത്ത്   ഗവ ആയുർവേദ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ ജീവനക്കാർക്ക് യോഗ പരിശീലനം പഞ്ചായത്ത് പ്രസിഡൻറ് ഷിനിജ എൻ വി ഉദ്ഘാടനം ചെയ്തു.  മേപ്പാടൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ സുജ ജി നായർ വിഷയാവതരണം നടത്തി, അനുരാഗ് പാലേരി സെക്രട്ടറി സുജിത്കുമാർ പയ്യമ്പള്ളി , അസി.സെക്രട്ടറി ശ്രീമതി ഉഷ എന്നിവർ ആശംസ നേർന്നു. യോഗ ഇൻസ്ട്രക്ടർ സജിത സി ക്ലാസിനു നേതൃത്വം നൽകി

വളരെ പുതിയ വളരെ പഴയ