Zygo-Ad

പാട്യം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 വയോജങ്ങൾക്കുള്ള സഹായ ഉപകരണം പദ്ധതി വഴി ഹിയറിംഗ് എയ്ഡ് വിതരണം ചെയ്തു.

 


പാട്യം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 വയോജങ്ങൾക്കുള്ള സഹായ ഉപകരണം  പദ്ധതി വഴി ഹിയറിംഗ് എയ്ഡ് വിതരണം ചെയ്തു. പാട്യം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  എൻ വി ഷിനിജ സഹായ ഉപകരണ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  കെ പി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുജിത്ത് കുമാർ പയ്യമ്പള്ളി സ്വാഗതം അർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ  സുജാത ടി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫായിസ് അരൂൾ വാർഡ് മെമ്പർ  അജിത, വി രതി എന്നിവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു. സായം പ്രഭ കെയർ ഗിവർ  ശരണ്യ നന്ദി അറിയിച്ചു.

വളരെ പുതിയ വളരെ പഴയ