Zygo-Ad

കൂത്തുപറമ്പ് ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പുസ്തകോത്സവത്തിന് കൂത്തുപറമ്പ് മാറോളി ഘട്ട് ടൗൺ സ്ക്വയറിൽ തുടക്കം

 


കൂത്തുപറമ്പ് :സിപിഐഎം കൂത്തുപറമ്പ് ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പുസ്തകോത്സവത്തിന് കൂത്തുപറമ്പ് മാറോളി ഘട്ട് ടൗൺ സ്ക്വയറിൽ തുടക്കമായി.എം ഒ പത്മനാഭൻ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പുസ്തകോത്സവം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ടി ബാലൻ, എം ദിലീപ്കുമാർ, ടി രമേശൻ എന്നിവർ ആദ്യവില്പന സ്വീകരിച്ചു. കെ പി വി പ്രീത അധ്യക്ഷയായി. ടി പവിത്രൻ , കെ കുഞ്ഞനന്തൻ , എം കെ വിനോദ്കുമാർ, പി വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വൈകിട്ട് നടന്ന സാംസ്ക്കാരിക സംഗമം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ ധനഞ്ജയൻ മുഖ്യപ്രഭാഷണം നടത്തി.നഗരസഭ ചെയർമാൻ വി സുജാത അധ്യക്ഷയായി.

 മൂന്ന് ദിവസങ്ങളായി നടക്കുന്ന പുസ്തകോത്സവത്തിന്റെ ഭാഗമായി കരോക്കെ ഗാനമേള, കവികൂട്ടായ്മ , യോഗ ഡാൻസ് , കുട്ടാപ്പുവും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടാരങ്ങ്, എന്നിവയും പുസ്തക ചർച്ചയും നടക്കും. ചിന്ത, മാതൃഭൂമി, ഡിസി ബുക്സ് , കൈരളി ബുക്സ് തുടങ്ങിയ പ്രസാദകരുടെ പുസ്തകങ്ങളാണ് പ്രദർശനത്തിനൊരുക്കിയിട്ടുള്ളത്. പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങൾ വില കുറവിൽ ലഭിക്കും. 

19, 20 ,21 തീയതികളിൽ ചെറുവാഞ്ചേരിയിലാണ് സിപിഐഎം കൂത്തുപറമ്പ് ഏറിയ സമ്മേളനം നടക്കുന്നത്.

വളരെ പുതിയ വളരെ പഴയ