ഇരിട്ടി: ഇരിട്ടി ടൗണിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. തിരുവനന്തപുരം കാരക്കോണം സ്വദേശി ദാസനെയാണ് ഇരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 17ന് ഇരട്ടി പുതിയ ബസ് സ്റ്റാൻഡിൽ ഉള്ള പരാഗ് ഫാഷൻസ് എന്ന വസ്ത്ര സ്ഥാപനത്തിൽ കയറി മേശയിൽ ഉണ്ടായിരുന്ന 2.5 ലക്ഷം രൂപ മോഷ്ടിക്കുകയായിരുന്നു. 50 ഓളം മോഷണ കേസിലെ പ്രതിയാണ് ഇയാൾ. ഇരിട്ടി സി ഐ കുട്ടികൃഷ്ണൻ, പ്രിൻസിപ്പൾ എസ് ഐ സി. ഷറഫുദ്ദീൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രതീഷ്, ബിജോയ്, സുകേഷ്, ബിജു, ജയദേവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്