കൂത്ത്പറമ്പ് : വിദ്യാഭ്യാസ സാന്ത്വന സേവന മേഖലയിൽ പത്ത് വർഷം തികയുന്ന കണ്ണവം ഹിദായയുടെ ഡസനീയം സമ്മേളനം ഏപ്രിൽ 23 മുതൽ 27 വരെ കണ്ണവം, കൻസുൽ ഉലമ നഗറിൽ നടക്കും. വൈജ്ഞാനിക സേവന മുന്നേറ്റത്തിൻ്റെ ദശ വർഷങ്ങൾ എന്നതാണ് പ്രമേയം .
ഡെസനിയതിൻ്റെ സ്വാഗത സംഘം മീറ്റിംഗ് ഹിദായ ക്യാമ്പസിൽ വെച്ച് നടന്നു. എൻ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു, സമസ്ത ജില്ലാ സെക്രട്ടറി ശൗക്കത്ത് ബാഖവി നീലഗിരി ഉദ്ഘാടനം ചെയ്തു. വി.കെ ഇബ്രാഹിം മാസ്റ്റർ കണ്ണവം വിഷയാവതരണം നടത്തി.
കണ്ണവം തങ്ങൾ, വളപട്ടണം തങ്ങൾ, ഉമർ മുസ്ലിയാർ വാരം, അലിക്കുഞ്ഞി അമാനി, ഹനീഫ് പാനൂർ, റഷീദ് സഖാഫി മെരുവമ്പായി, നിസാർ അതിരകം തുടങ്ങിയവർ (രക്ഷാധികാരികൾ), ഇബ്രാഹിം ഹാജി കോളയാട് (ചെയർമാൻ ), ഉമർ ഹാജി ചിറ്റാരിപ്പറമ്പ് (ജനറൽ കൺവീനർ), എൻ.മുഹമ്മദ് (ട്രഷറർ) വിവിധ വകുപ്പുകളിലായ് മജീദ് ടി.പി, ( പ്രോഗ്രാം ),നസീർ. പീ.സി, (പബ്ലിസിറ്റി ), റഫീഖ് ബി.കെ (ഫുഡ് ), കബീർ ഇടുമ്പ (ഫിനാൻഷ്യൽ ), ഹാരി സ് പി.സി ( സ്റ്റേജ് & ഡക്കറേഷൻ , വി.കെ കുഞ്ഞബ്ദുള്ള ഹാജി (സ്വീകരണം) തുടങ്ങിയവരെ തിരഞ്ഞെടുത്തു.