Zygo-Ad

ജ്വല്ലറിയിൽ നിന്നുംമൂന്നു പവന്റെ മാല തട്ടിയെടുത്തു

 


മട്ടന്നൂർ. ജ്വല്ലറിയിൽസ്വർണ്ണം വാങ്ങാനെത്തിയ വിരുതൻ മൂന്നു പവൻ്റെ മാല വാങ്ങി ആമസോൺ പേ വഴി 2 ലക്ഷം രൂപ ഓൺലൈൻ ആയി അക്കൗണ്ടിൽ അയച്ചതായി സ്ക്രീൻ ഷോട്ട് കാണിച്ച് സ്വർണ്ണമാലയുമായി കടന്നു കളഞ്ഞുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചാലാട് നവരത്ന ജ്വല്ലറി ഉടമ കണ്ണൂർ ചൊവ്വയിലെ ഉത്രാടം ഹൗസിൽ എം.സുരേഷ്ബാബുവിന്റെ പരാതിയിലാണ് കേസെടുത്തത്.ഇക്കഴിഞ്ഞ 18 ന് വൈകുന്നേരം 6.30 മണിക്ക് ചാലാടുള്ള, ജ്വല്ലറിയിൽ വെച്ചായിരുന്നു സംഭവം. സ്വർണ്ണ ചെയിനിന്റെ പണം നാളിതുവരെ അക്കൗണ്ടിലെത്തിയിട്ടില്ലെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വളരെ പുതിയ വളരെ പഴയ