മട്ടന്നൂർ : മട്ടന്നൂരിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുട്ടി ഉൾപ്പടെ മൂന്ന് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചക്ക് ഒന്നോടെ മട്ടന്നൂർ വെള്ളിയാം പറമ്പ് റോഡിൽ യൂണിവേഴ്സൽ കോളേജിന് സമീപമാണ് അപകടം നടന്നത്.
മട്ടന്നൂരിൽ നിന്നും ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഹ്യുണ്ടായ് കാറും കുറ്റ്യാട്ടൂരിൽ നിന്ന് മട്ടന്നൂരിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം.
ഓട്ടോഡ്രൈവർക്കും യാത്രക്കാരായ രണ്ട് പേർക്കുമാണ് പരുക്കേറ്റത്. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി.