Zygo-Ad

മുണ്ടേരി പുഴയില്‍ തോണി മറിഞ്ഞ് കാണാതായ ബസ് കണ്ടക്ടറുടെ മൃതദേഹം കണ്ടെത്തി

 


ചക്കരക്കല്‍ : കനത്ത മഴയില്‍ മുണ്ടേരി പുഴയില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. 

പാറാല്‍ സ്വദേശിയും ബസ് കണ്ടക്ടറുമായ ഷറഫുദ്ദീൻ്റെ (45) മൃതദേഹമാണ് മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത് ബുധനാഴ്ച്ച രാവിലെ ഏഴരയോടെ കണ്ടെത്തിയത്.

കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച്ചവൈകിട്ട് മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത് വലയിടുന്നതിനിടെയാണ് തോണി മറിഞ്ഞ് ഷറഫുദ്ദീനെ കാണാതായത്. രാത്രി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

രാത്രി 10 മണിയോടെ നാട്ടുകാരും ഫയർ ഫോഴ്സും തിരച്ചില്‍ ആരംഭിച്ചുവെങ്കിലും പുലർച്ചെ ഒരു മണിയോടെ തിരച്ചില്‍ നിർത്തിയിരുന്നു. ബുധനാഴ്ച്ച രാവിലെ നടത്തിയ തിരിച്ചിലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. 

ഷറഫുദ്ദീൻ മീൻ പിടിക്കാൻ പോയ തോണി മുണ്ടേരിക്കടവ് കയ്യങ്കോട് ഭാഗത്ത് രാത്രി കണ്ടെത്തിയിരുന്നു. കുടുക്കി മൊട്ട- മുണ്ടേരി-കണ്ണൂർ ജില്ലാ ആശുപത്രി റൂട്ടിലെ ബസ് കണ്ടക്ടറാണ് ഷറഫുദ്ദീൻ. ഭാര്യ: ഷംസീറ. മക്കള്‍: ഷസ, ഷാസിയ.

വളരെ പുതിയ വളരെ പഴയ