കൂത്തുപറമ്പ്:ശങ്കരനല്ലൂർ രചന വായനശാല ആൻഡ് ഗ്രന്ഥാലയം അമ്പതാം വാർഷികവും ഡിവൈഎഫ്ഐ ഗ്രാമോത്സവവും ഖാദിബോർഡ് വൈസ് ചെയർമാൻ പി ജയരാ ജൻ ഉദ്ഘാടനം ചെയ്തു. പി പി രാജീവൻ അധ്യക്ഷനായി. താലൂ ക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി സുവനീർ പ്രകാശിപ്പിച്ചു. ടി ബാലൻ, കല്ലിങ്കണ്ടി വിനോദൻ, സി ഗംഗാധരൻമാസ്റ്റർ, ബി പി സുരേഷ്ബാബു, പി സുരേഷ്, മാങ്കി ദാമോദരൻ എന്നിവർ സംസാരിച്ചു.
ഗ്രാമോത്സവത്തിന്റെ ഭാഗമായുള്ള രചന വായനശാലയുടെ സ്ഥാപക പ്രവർത്തകരെയും ആദ്യകാല പ്രവർത്തകരെയും ആദരിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. കുഞ്ഞുണ്ണി മാഷ് ബാലസാഹിത്യ പുരസ്കാരജേതാവ് ടി പി മനോജ്കുമാറിനെയും ആദരിച്ചു.
തുടർന്ന് പ്രദേശവാസികളുടെ നൃത്യനൃത്തങ്ങളും ഗാനമേളയും അരങ്ങേറി.