ഉളിയിൽ പാലത്തിന് സമീപം ബസ്സിനു പിന്നിൽ ബസ് ഇടിച്ച് ആറോളം പേർക്ക് പരിക്ക് .ഇന്ന് രാവിലെ 9 .30 തോടെ മട്ടന്നൂർ ഭാഗത്തു നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന എസ്റ്റോറിയ ബസ്സിന് പിറകിൽ ബസ് ഉളിയിൽ പാലത്തിൽ കയറുന്നതിനിടെ പിന്നാലെ അമിതവേഗത്തിൽ വരികയായിരുന്ന ഹരിശ്രീ ബസ് ഇടിക്കുകയായിരുന്നു. ബസ്സുകളുടെ അമിത വേഗതയാണ് അപകടക കാരണം എന്ന് ആരോപിച്ച് നാട്ടുകാർ അപകടത്തിൽപ്പെട്ട ബസ്സുകൾ ഇവിടെ നിന്നും മാറ്റിയിടാനുള്ള പോലീസിന്റെ ശ്രമം തടഞ്ഞു.