ചാലോട്: എം.ഡി.എം.എ യുമായി യുവാവിനെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ചെക്കിക്കുളം സ്വദേശി കെ ഇല്യാസിനെ (33) ആണ് പിടിയിലായത്.
രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ബുധനാഴ്ച ഉച്ചക്ക് ചാലോട്-കണ്ണൂർ റോഡില്‍ മട്ടന്നൂർ എസ്‌ഐ സി പി ലിനേഷിന്റെ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
രണ്ട് ഗ്രാം എംഡിഎംഎ പ്രതിയില്‍ നിന്ന് കണ്ടെടുത്തു. സ്കൂട്ടറില്‍ ചാലോട് ഭാഗത്തേക്ക് വരുന്നതിനിടെയാണ് ഇല്യാസിനെ അറസ്റ്റ് ചെയ്തത്.എസ്‌ഐ സിദ്ദിഖ്, സിപിഒമാരായ സിറാജുദ്ദീൻ, വിനു സെബാസ്റ്റ്യൻ, സവിത എന്നിവർ റെയ്ഡില്‍ പങ്കെടുത്തു.