Zygo-Ad

അതിർത്തികൾ കടന്ന അന്വേഷണം; അബുദാബിയിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തി മട്ടന്നൂർ പോലീസ്


മട്ടന്നൂർ: ഒരു വർഷം മുമ്പ് കോഴിക്കോട് വെച്ച് നഷ്ടപ്പെട്ട മൊബൈൽ ഫോൺ പഴുതടച്ച അന്വേഷണത്തിനൊടുവിൽ അബുദാബിയിൽ നിന്നും കണ്ടെത്തി മട്ടന്നൂർ പോലീസ്. ഫോൺ വിദേശത്തായതിനാലും അപൂർവ്വമായി മാത്രം സ്വിച്ച് ഓൺ ചെയ്തിരുന്നതിനാലും അന്വേഷണം വെല്ലുവിളിയായിരുന്നു. എന്നാൽ മട്ടന്നൂർ പോലീസിന്റെ നിരന്തരമായ നിരീക്ഷണത്തിനൊടുവിൽ, ഫോണിലേക്ക് നാട്ടിൽ നിന്നും എത്തിയ ഒരു കോൾ അന്വേഷണത്തിൽ നിർണ്ണായകമായി. ആ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫോണിന്റെ പുതിയ ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

മലപ്പുറം തിരൂരിലെ ഒരു സെക്കൻഡ് ഹാൻഡ് ഷോപ്പിൽ നിന്നാണ് പുതിയ ഉടമ ഈ ഫോൺ വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി. നിലവിൽ അബുദാബിയിലുള്ള ഇദ്ദേഹത്തെ പോലീസ് നേരിട്ട് ബന്ധപ്പെടുകയും ഫോൺ മോഷ്ടിക്കപ്പെട്ടതാണെന്ന വിവരം ബോധ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് പോലീസ് നിർദ്ദേശപ്രകാരം അബുദാബിയിലുള്ള ബന്ധു മുഖേന ഫോൺ തിരികെ എത്തിച്ചു. ഒരു വർഷത്തിന് ശേഷം ഫോൺ തിരികെ ലഭിച്ച സന്തോഷത്തിലാണ് യഥാർത്ഥ ഉടമ.

🔴 സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കുക 🔴

 * ഫോണിൽ *#06# ഡയൽ ചെയ്ത് 15 അക്ക IMEI നമ്പർ കണ്ടെത്തുക.

 * സഞ്ചാർ സാഥി വെബ്‌സൈറ്റിൽ (www.sancharsaathi.gov.in) ഈ IMEI നൽകി ഫോണിന്റെ അവസ്ഥ പരിശോധിക്കുക.

 * ഫോൺ 'Blacklisted' ചെയ്തതാണോ എന്ന് ഇതിലൂടെ ഉറപ്പുവരുത്താം.

 * ഫോണിന്റെ ഒറിജിനൽ ബില്ലും ബോക്സും എപ്പോഴും ആവശ്യപ്പെടുക.


വളരെ പുതിയ വളരെ പഴയ