ഇരിട്ടി: വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽവഴുതി വീണ് വീട്ടമ്മ മരിച്ചു. വാണിയപ്പാറ പുന്നക്കുണ്ടിലെ പൂമരത്തിൽ നിഷ ബെന്നിയാ (44)ണ് മരിച്ച ത്. വ്യാഴം രാവിലെ പതിനൊന്നോടെയാണ് സംഭവം.
വീടിന്റെ ടെറസ് ശുചീകരിക്കുന്നതിനിടെ കാൽ വഴുതി മുറ്റത്തേക്ക് വീണ് ഗുരുതര പരിക്കേറ്റ നിഷയെ ഇരിട്ടി സ്വകാര്യ ആശുപത്രയിലും പിന്നീട് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. കോളിക്കടവ് പാട്ടാരത്തിലെ പരേതനായ തുണ്ടത്തിൽ അഗസ്തി, മേരി ദമ്പതികളുടെ മകളാണ് നിഷ ബെന്നി
ഭർത്താവ്: ബെന്നി മക്കൾ: ജെമിൽ ജോസ്, ആരോൺ അഗസ്റ്റിൻ (ഇരുവരും നഴ്‌സിങ് വിദ്യാർഥികൾ, ബംഗളൂരു). സഹോദരങ്ങൾ നിമിഷ് (യുകെ), അനീഷ് (ഖത്തർ). സംസ്കാരം ഞായർ വൈകിട്ട് 5ന് വാണിയപ്പാറ ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിൽ
