Zygo-Ad

നെടുംപൊയിലിൽ ബൈക്ക് മറിഞ്ഞ് കേളകം സ്വദേശിയായ യുവാവ് മരിച്ചു


കോളയാട്: നെടുംപൊയിലിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് കേളകം സ്വദേശിയായ യുവാവ് മരിച്ചു. കേളകം വേണ്ടയ്ക്കച്ചാൽ സ്വദേശി ക്രിസ്തോമസ് (23) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മഞ്ഞളാംപുറം സ്വദേശി ഇവാൻ ഷൈജു ഡാനിയേലിന് (24) പരിക്കേറ്റു.

വ്യാഴാഴ്ച വൈകുന്നേരത്തോടെ നെടുംപൊയിൽ റോഡരികിലെ വനമേഖലയോട് ചേർന്ന ഭാഗത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ നിന്നും വലിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു.

ശബ്ദം കേട്ടെത്തിയ നാട്ടുകാർ ചേർന്നാണ് ഇരുവരെയും താഴ്ചയിൽ നിന്നും പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ക്രിസ്തോമസ് മരണപ്പെടുകയായിരുന്നു.



വളരെ പുതിയ വളരെ പഴയ